kklm
എം.സി.എയ്ക്ക് ഒന്നാം റാങ്ക് നേടിയ അഞ്ജന ജിജിയെ ബി.ജെ.പി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ. മധു ആദരിക്കുന്നു

കൂത്താട്ടുകുളം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ നിന്ന് എം.സി.എയ്ക്ക് ഒന്നാം റാങ്ക് (എം.എ കോളേജ് ഒഫ് എൻജിനിയറിംഗ് കോതമംഗലം) നേടിയ മണ്ണത്തൂർ ദേവസ്വംതൊട്ടയിൽ അഞ്ജന ജിജിയെ ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് സമിതി ആദരിച്ചു. ബി.ജെ.പി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ. മധു, പിറവം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. അനിൽകുമാർ, ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി സി.കെ. ബിജിമോൻ, വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജിത്ത്, കർഷകമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എൻ. സനൽകുമാർ, ബി.ജെ.പി നേതാവ് ഷിബി ചാക്കോ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ളടു പരീക്ഷകളിൽ ഫുൾ എ പ്ലസും ബി.സി.എ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഞ്ജന നേടിയിരുന്നു.