കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.കെ.പി. വിശാഖ്, ടി.കെ. പോൾ, സോഫി ഐസക്ക്, പഞ്ചായത്ത് അംഗങ്ങളായ ബെന്നി പുത്തൻവീടൻ, ലീന മാത്യു, മേരി പൗലോസ്, ലിസി ഏലിയാസ്, വാർഡ് കൺവീനർ അബി കുര്യൻ തുടങ്ങിയവർ സംസാരിച്ചു. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശീലനം നൽകുകയാണ് ലക്ഷ്യം.