കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ആംബുലൻസ് പ്രസിഡന്റ് പി.കെ. വേലായുധൻ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.കെ.പി. വിശാഖ്, ടി.കെ. പോൾ, സോഫി ഐസക്ക്, പഞ്ചായത്ത് അംഗങ്ങളായ ലീന മാത്യു, മേരി പൗലോസ്, എം.കെ രവി, സെക്രട്ടറി സി. മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംബന്ധിച്ചു. വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടെ ആംബുലൻസ് വാങ്ങിയത്.