മൂവാറ്റുപുഴ: എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയൻ സെക്രട്ടറിയായിരുന്ന പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി മൂവാറ്റുപുഴ യൂണിയൻ അനുശോചിച്ചു. യൂണിയൻ ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ , സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ , യോഗം ഡയറക്ടർബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ , യൂണിയൻ കൗൺസിലർമാരായ പി.ആർ.രാജു, അജി വേണാൽ, അനിൽ കാവുംചിറ, ടി.വി മോഹനൻ എം. ആർ. നാരായണൻ വനിത സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ , യൂത്ത് മൂമെന്റ് പ്രസിഡന്റ് സിനോജ്, സെക്രട്ടറി ശ്രീജിത് എന്നിവർ സംസാരിച്ചു.