കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കക്കാട്ടുപാറ വെട്ടിക്കാട്ടിത്താഴം പാടശേഖരത്തിൽ മൂന്നര ഏക്കറിൽ നെൽകൃഷിയിറക്കി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ വിത്തുവിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർ അനിൽകുമാർ, കൺവീനർ പി.സി. വാസു, ബാബു ജോസഫ്, റെജി കാവനാൽ എന്നിവർ സംബന്ധിച്ചു.