മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്ത്യ ഏരിയ പ്രസിഡന്റായിരുന്ന വൈസ്‌മെൻ പി. വിജയകുമാർ ഒന്നാം ചരമ വാർഷിക ദിനമായ നാളെ(തിങ്കൾ) വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 8.30ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ടവേഴ്‌സ് ക്ലബ്ബ് നിർദ്ധനയായ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങിന് വിജയകുമാറിന്റെ ഭാര്യ പ്രൊഫ. ഹേമ വിജയൻ നേതൃത്വം നൽകും . തുടർന്ന് 11 ന് പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകും. വൈകിട്ട് 7ന് നടക്കുന്ന അനുസ്മരണ സമ്മേളനം വൈസ്‌മെൻ റീജിയണൽ ഡയറക്ടർ മാത്യുസ് അബ്രാഹം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വീടിന്റെ താക്കോൽദാനം മുൻ റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ്ജും, വൈസ്‌മെൻസ് സെന്റർ ഹാളിന് പി. വിജയകുമാർ മെമ്മോറിയൽ ഹാൾ എന്ന നാമകരണം എൽദോ എബ്രാഹാം എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ വൈസ്‌മെൻ ഇൻറർനാഷ്ണൽ പ്രസ്ഥാനത്തിന്റെ അന്തർദേശീയ, ദേശീയ നേതാക്കൾ സൂം പ്ലാറ്റ്‌ഫോമിൽ പങ്കെടുക്കും. ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിക്കും. സുനിൽ ജോൺ, സെക്രട്ടറി ആർ. ഹരിപ്രസാദ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻറ് ജെയിംസ് മാത്യു, സുനിൽ ജോൺ, ജേക്കബ്ബ് അബ്രാഹം, കെ.ആർ. ഉണ്ണികൃഷ്ണൻ, ജോർജ്ജ് വെട്ടിക്കുഴി എന്നിവർ പങ്കെടുത്തു.