കോലഞ്ചേരി: വലമ്പൂർ ഗവ.യു.പി സ്‌കൂളിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി പാചകപ്പുര നിർമ്മിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അരുൺ വാസു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേ​റ്റർ ടി. രമാഭായി, ഹെഡ്മാസ്​റ്റർ ടി.പി. പത്രോസ്, പി. ടി.എ പ്രസിഡന്റ് ടി.ആർ. പ്രിൻസ്, എം. എം. ഷെമീർ, തമ്പി ഗണേശൻ, എം.പി. ഷാന്റി എന്നിവർ സംസാരിച്ചു.