കൊച്ചി : ഗോമാതാ സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്ത സന്യാസശ്രേഷ്ഠന്മാരുടെ മഹാസമാധിക്ക് മുമ്പിൽ പ്രണാമം അർപ്പിച്ച് ഹൈന്ദവ ധർമപരിപാലകരായ ഹനുമാൻ സേന ഭാരത് ധർമരക്ഷാ സ്മൃതിദിനം ആചരിച്ചു. ഹൈന്ദവരുടെ വംശീയ-പൈതൃക ഉന്മൂലനം ലക്ഷ്യംവച്ച് ഇന്ത്യയുടെ തെരുവുകളിൽ ഗോമാതാവിനെ അരുംകൊല ചെയ്യുന്ന സ്ഥിതിയായതോടെ ഗോഹത്യനിരോധന നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത സന്യാസശ്രേഷ്ഠരെ 1966 നവംബർ 7 നാണ് ഇന്ദിരയുടെ പട്ടാളം വെടിവെച്ചു കൊന്നത്. ഈ സംഭവത്തെ അനുസ്മരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്റ് ഗാർഗ്യൻ സുധീരൻ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ ചക്രവർത്തി മുഖ്യപ്രഭാഷണവും എ.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.