മൂവാറ്റുപുഴ: നിർദ്ധനരായ കാൻസർ രോഗികൾക്ക് ഭക്ഷ്യക്കിറ്റും ധനസഹായവും നൽകി മൂവാറ്റുപുഴ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയായി. മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലുമുള്ള സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിൽ രോഗികൾക്ക് ധനസഹായവും ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്യുകയായിരുന്നു. ചടങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ടി.എസ്. റഷീദിന്റെ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.എ. സഹീർ, നഗരസഭ കൗൺസിലർമാരായ രാജി ദിലീപ്, പി.പി. നിഷ, ട്രസ്റ്റ് മുഖ്യരക്ഷാധികാരി തോമസ് അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.