പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലന സഭ വക ഇടവൂർ യു.പി. സ്‌കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പാചകപ്പുരയുടെ ശിലാസ്ഥാപനം എൽദോസ് കുന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. ഡി.പി.സഭ പ്രസിഡന്റ് കെ.കെ.കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, വാർഡ് അംഗം അമ്പിളി ജോഷി, സെക്രട്ടറി കെ. സദാനന്ദൻ മാസ്റ്റർ, സ്‌കൂൾ മാനേജർ കെ.ഇ. ജയചന്ദ്രൻ, പി.കെ. ഷിജു, പ്രധാന അദ്ധ്യാപിക കെ.സി. ടെൻസി എന്നിവർ സംസാരിച്ചു.