kdf
കേരള ദളിത് ഫെഡറേഷൻ (ഡി) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ദലിത് ന്യൂനപക്ഷ പീഡനത്തിനും, സംവരണ അട്ടിമറിക്കുന്നതിനും എതിരെ കേരള ദളിത് ഫെഡറേഷൻ (ഡി) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. മണി, പി.എ. തങ്കപ്പൻ, ടി.ആർ. ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.