ആലുവ: റൂറൽ ജില്ലയിൽ പൊലീസിന്റെ ഇലക്ഷൻ സെൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്ത് റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് സെൽ പ്രവർത്തിക്കുന്നത്.

ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ, വിവരശേഖരണം, ക്രമസമാധാനം, ആന്റി സോഷ്യൽ ചെക്കിംഗ്, പൊലീസ് വിന്യാസം എന്നിവ സെല്ലിനു കീഴിലായിരിക്കും. റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളേയും സ്‌പെഷ്യൽ യൂണിറ്റുകളേയും സെല്ലുമായ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള വിവരങ്ങളും റിപ്പോർട്ടുകളും സമയാസമയങ്ങളിൽ സെല്ലിൽ ശേഖരിക്കും. ഇലക്ഷൻ പ്രവർത്തനങ്ങൾ കൊവിഡ് നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കും. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ24 മണിക്കൂറും സെൽ പ്രവർത്തിക്കും.