നെടുമ്പാശേരി: 2018ലെ പ്രളയ സ്മരണയുയർത്തുന്ന സ്മാരകം നെടുമ്പാശേരി പഞ്ചായത്ത് നാടിന് സമർപ്പിച്ചു. അത്താണി എയർപോർട്ട് കവാടത്തിനരികിൽ ബസ് ടെർമിനലിന് സമീപമാണ് ഓപ്പൺ എയർ സ്റ്റേജ് നിർമ്മിച്ചിട്ടുള്ളത്.
പ്രളയജലം ഉയർന്ന അളവ് കണക്കാക്കിയാണ് സ്റ്റേജിന്റെ ഉയരം നിശ്ചയിച്ചത്. സ്റ്റേജിന്റെ പശ്ചാത്തലത്തിൽ വള്ളവും, പ്രളയജലവും ചിത്രീകരിച്ചിട്ടുണ്ട്. സ്മാരകം പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.സി സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ. അജി സംസാരിച്ചു.