sa
ആർ.ശങ്കർ സ്മൃതി ദിനാചരണം കുന്നത്തുനാട് യൂണിയൻ കൺവീനർ സജിത്ത് നാരായണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ സ്മൃതി ദിനം ആചരിച്ചു. യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സുബിൻ എം.കെ, ബിനു കൃഷ്ണൻ, ശ്യാംജിത്ത് ശിവൻ എന്നിവർ നേതൃത്വം നൽകി.