anoop
അനൂപ് (പൊക്കൻ അനൂപ്)

ആലുവ: പത്തിലേറെ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവുർ കോട്ടുവള്ളി കിഴക്കേപ്രം വയലുംപാടം വീട്ടിൽ അനൂപ് (പൊക്കൻ അനൂപ് - 31) നെയാണ് കാപ്പ പ്രകാരം അറസ്റ്റുചെയ്തത്. ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോർത്ത് പറവൂർ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കൽ, സ്‌ഫോടകവസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ വർഷംതന്നെ മൂന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ തത്തപ്പിള്ളിയിൽ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതിനും നെടുമ്പാശേരിയിൽ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം കവർന്നതിനും കേസുണ്ട്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഗുണ്ടകൾക്കെതിരെ റൂറൽ ജില്ലയിൽ കർശന നടപടി തുടരുകയാണ്. ഇതുവരെ 18 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 23 പേരെ നാടുകടത്തിയതായും എസ്.പി പറഞ്ഞു.