പിറവം: നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് പ്രതിനിധാനം ചെയ്യുന്ന ഒമ്പതാം വാർഡിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് സൈജു മണ്ഡപത്തിൽ പാർട്ടിയിൽ നിന്നും രാജിവച്ചു. ബി.ജെ.പി.യിൽ ചേർന്ന് പ്രവൃത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൈജുവിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്ത് അറിയിച്ചു. സൈജുവിന്റെ രാജി കോൺഗ്രസ് മണ്ഡലംനേതൃത്വത്തിനും തലവേദനയായി.