തൃപ്പൂണിത്തുറ: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കെ.പി.സി സി പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 48-ാമത് ചരമ വാർഷികദിനം ആചരിച്ചു. തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് ന്യൂനപക്ഷ സെൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇക്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഒ ബി സി ഡിപ്പാർട്ട്മെന്റ് ബ്ലോക്ക് ചെയർമാൻ സന്തോഷ്‌കുമാർ പുളിക്കൽ അദ്ധ്യക്ഷനായിരുന്നു. ആർ. ശങ്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ എ.ബി സാബു മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സതീശൻ വടക്കുംപുറം, ന്യൂനപക്ഷസെൽ ജില്ലാ പ്രസിഡന്റ് ലാൽബർട്ട് ചെട്ടിയാംകുടി, ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, രാജി എന്നിവർ സംസാരിച്ചു.