acident-death

പെരുമ്പാവൂർ: എം.സി റോഡ് വട്ടയ്ക്കാട്ടുപടിയിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്കുയാത്രക്കാരൻ മരണമടഞ്ഞു. നെടുന്തോട് കോന്നംകുടി വീട്ടിൽ ഹൈസാസ് അലിയാണ് (20) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. നാട്ടുകാർ ഉടനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചു. പെരുമ്പാവൂരിലെ ബിജൂസ് ജിംനേഷ്യം ഉടമ ബിജുവിന്റെ മകനാണ്. മൻസിയാണ് മാതാവ്. സഹോദരങ്ങൾ: ഖയസ്, സുഹൈസ്. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കണ്ടന്തറ ജുമാമസ്ജിദ് കബർസ്ഥാനിൽ.