anwar-sadath-mla
മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റ 48 -ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ടുമെന്റ് ആലുവയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുൻ മുഖ്യമന്ത്രി ആർ. ശങ്കർ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നേതാവ് കൂടിയാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റു കൂടിയായിരുന്ന ആർ. ശങ്കറിന്റ 48 -ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ടുമെന്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. ശങ്കർ വിദ്യാഭ്യാസ മന്ത്രിയായ കാലഘട്ടത്തിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും പിന്നാക്ക ജനതയെ താഴേത്തട്ടിൽ നിന്നും ഉയർത്തിക്കൊണ്ടുവരുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് ചെയർമാൻ കെ.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്ററ് വി.പി. ജോർജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, ജില്ലാ ചെയർമാൻ വില്യം ആലത്തറ, ജനറൽ സെക്രട്ടറിമാരായ പി.ആർ. നിർമ്മൽ കുമാർ, റാഫി എടത്തല, ആനന്ദ് ജോർജ്, ആർ. രഹൻരാജ്, മുംതാസ് ടീച്ചർ, പി.എ. മുജീബ്, സി.പി. നൗഷാദ്, സി.പി. നാസ്സർ, വിനോദ് ജോസ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.