കൊച്ചി: എസ്.എൻ.ഡി.പി. യോഗം കടവന്ത്ര ശാഖയുടെയും മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായിരുന്ന വി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ അനുശോചിച്ചു. യോഗത്തിൽ കടവന്ത്ര ശാഖ പ്രസിഡന്റ് കെ.കെ. ജവഹരിനാരായൺ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.പ്രകാശൻ , ടി.കെ. പത്മനാഭൻ മാസ്റ്റർ, കെ.കെ.മാധവൻ, ടി.എൻ.രാജീവ്, പി.വി. സാംബശിവൻ, സി.വി. വിശ്വൻ, എ.എം ദയാനന്ദൻ, ഇ.കെ. ഉദയകുമാർ എന്നിവർ പങ്കെടുത്തു.