darna
കർഷക സമരത്തിന്റെ ഭാഗമായി പെരുമ്പാവൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ സി.പി. എം സംസ്ഥാന കമ്മറ്റി അംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കർഷക സമരത്തിന്റെ ഭാഗമായി പെരുമ്പാവൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന പ്രതിഷേധ ധർണ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ സോമൻ ഉദ്ഘാടനം ചെയ്തു.സമരത്തിനു ശേഷം പ്രവർത്തകർ പ്രകടനമായി വില്ലേജ് ജംഗഷനിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.സമരത്തിൽ സി എം കരീം, എസ് മോഹനൻ, സിദ്ദിക്ക് , ബി. മണി, വി.കെ. സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു.