കൊച്ചി : വിവരാവകാശവും വിവരസുരക്ഷയും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാർ ഇന്ന് വൈകിട്ട് 6.30ന് നടക്കും. ഐ.ടി വിദഗ്ദൻ ജോസഫ്.സി.മാത്യു മുഖ്യപ്രഭാഷണം നടത്തും. പ്രവാസി ലീഗൽ സെൽ, ആർ.ടി.ഐ കേരള ഫെഡറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ആർ.ടി.കേരള ഫെഡറേഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു ,അഡ്വ. ജോസ് എബ്രഹാം, കെ.എൻ.കെ.നമ്പൂതിരി, സെജി മൂത്തേരിൽ,അഡ്വ.എ.ജയകുമാർ ശശികുമാർ, ഇല്ലാസ് മംഗലത്ത്, ജോളി പാവേലിൽ തുടങ്ങിയവർ പങ്കെടുക്കും.