ആലുവ: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി ആലുവയിൽ സംഘടിപ്പിച്ച ധർണ ജില്ല ജനറൽ സെക്രട്ടറി കബിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള ബ്രാഹ്മണസഭ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പ്രൊഫ. കല്യാണിമൂർത്തി മുഖ്യപ്രഭാഷണം നടത്തി. ബി.പി.ജെ.എസ് മണ്ഡലം സെക്രട്ടറി സിന്ധു റെജി, മഹിളാ ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി ശ്രീലത രാധാകൃഷ്ണൻ, സെക്രട്ടറി ശ്രീവിദ്യ എസ്. കർത്ത എന്നിവർ സംസാരിച്ചു.