barish

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കെ.പി.സി.സി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിനെയും എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയൻ സെക്രട്ടറിയും, കണയന്നൂർ യൂണിയൻ കൺവീനറുമായിരുന്ന പി.ഡി.ശ്യാംദാസിനെയും യൂത്ത്മൂവ്മെന്റ് ഉദയംപേരൂർ മേഖല കമ്മറ്റി അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 200 തെക്കൻ പറവൂർ ശാഖാ പ്രസിഡന്റ് പി.വി.സജീവ് ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ ബാരിഷ് വിശ്വനാഥ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ കൗൺസിലർ എൽ.സന്തോഷ് മുഖ്യ അനുസ്മരണം നടത്തി. കെ.കെ.ശേഷാദ്രിനാഥൻ, അനീഷ്.എ.ബി, വിഷ്ണു വിജയൻ തുടങ്ങിയവർ സംസാരിച്ചു.