pd

കൊച്ചി: ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന പി.ഡി.ശ്യാംദാസിന്റെ വേർപാടിൽ കൊച്ചി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി വി.വി.ജീവൻ സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് അനുസ്മരണ പ്രഭാഷണവും നടത്തി. ബി.ഡി.ജെ.എസിനും അനുബന്ധ പ്രസ്ഥാനങ്ങൾക്കും നികത്തുവാൻ സാധിക്കാത്ത തരത്തിലുള്ള തീരാനഷ്ടമാണ് ശ്യാംദാസിന്റെ ദേഹവിയോഗത്തിലൂടെ സംഭവിച്ചിരുക്കുന്നതെന്ന് ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. തുടർന്ന് ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.