കൊച്ചി:എയ്ഡഡ് കോളേജുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഹൈക്കോടതി വിധി ഈ രംഗത്തെ ആശയക്കുഴപ്പം ഒഴിവാക്കി വിവരലഭ്യതയെ സഹായിക്കുമെന്ന് ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ശമ്പളവും മറ്റ് ഗ്രാന്റുകളും സർക്കാരാണ് നൽകുന്നത്. എന്നാൽ അനാവശ്യമായ തർക്കങ്ങൾ ഉന്നയിച്ച് വിവരങ്ങൾ നിഷേധിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു . പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു , രക്ഷാധികാരി കെ.എൻ.കെ.നമ്പൂതിരി ,ജനറൽ സെക്രട്ടറി അഡ്വ.എ.ജയകുമാർ, കെ. എ. ഇല്ല്യാസ്, ശശികുമാർ മാവേലിക്കര തുടങ്ങിയവർ സംസാരിച്ചു.