വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പൊഴുതൂൻ നാട്ടൽകർമ്മം നടന്നു. മാനംകണ്ണേഴത്തു ചന്ദ്രൻ ആചാരി മുഖ്യകാർമികത്വം വഹിച്ചു.
തന്ത്രിയോ ശാന്തിക്കാരോ കൂടാതെ ആചാരിതന്നെ പൂർവാചാരവിധിപ്രകാരം നാളികേരമുടച്ചു പൂജ നടത്തി ഉത്സവത്തിന്റെ ലക്ഷണം നിർണയിക്കുന്ന ചടങ്ങാണ് പൊഴുതൂൻ നാട്ടൽ കർമ്മം. ദേവസ്വം ഓഫീസർ അജിത പി.എ , ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഐ.യു. നളിനകുമാർ, സെക്രട്ടറി സൂരജ് കെ കെ , മേൽശാന്തി ഹരിദാസൻ എമ്പ്രാന്തിരി എന്നിവർ പങ്കെടുത്തു. ഉത്സവം 20ന് കൊടിയേറി 29ന് സമാപിക്കും.