kaniv
ചെറായി കനിവ് പാലിയേറ്റിവ് കെയർ സെന്റർ കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ചെറായി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം സഹകരണ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. സൗജന്യ ഫിസിയോതെറാപ്പി സെന്റർ കനിവ് സൊസൈറ്റിയുടെ ജില്ലാ പ്രസിഡന്റ് സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ ജോഷി , പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ , ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം, ബാങ്ക് സെക്രട്ടറി കെ.എസ് അജയകുമാർ , കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ , കനിവ് യൂണിറ്റ് സെക്രട്ടറിമാരായ പി.ബി സജീവൻ , കെ എ സാജിത്ത് , സി.പി.എം ഏരിയ സെക്രട്ടറി ബി വി പുഷ്‌ക്കരൻ, കെ.ആർ ഗോപി, എ.എസ് അരുണ , രാധിക സതീഷ്, കനിവ് വില്ലേജ് സെക്രട്ടറി ഷൈജ ജോഷി എന്നിവർ സംസാരിച്ചു.