കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പരിസ്ഥിതി പഠനകേന്ദ്രവും അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ചും ചേർന്ന് 'പരിസ്ഥിതി ശാസ്ത്രം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നൈപുണ്യ വികസന ശില്പശാല കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ ഇന്ന് ഉദ്ഘാടനം ചെയ്യും. നവംബർ13 വരെ നടക്കുന്ന ശില്പശാല എ.ഐ.സി.ടി.ഇയുടെ കീഴിൽ പരിശീലനത്തിന്റെയും പഠനത്തിന്റെയും ഭാഗമായ എ.ടി.എൽ.എഫ്.ഡി.പി സ്‌കീം അനുസരിച്ചാണ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഓരോ വ്യക്തിയിലുമധിഷ്ഠിതമായ പാരിസ്ഥിതിക ഉത്തരവാദത്വങ്ങളെപ്പറ്റിയും പങ്കെടുക്കുന്നവരിൽ അവബോധം സൃഷ്ട്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, പിജി വിദ്യാർത്ഥികൾ, സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് https://atalacademy.aicte-india.org/signup എന്ന ലിങ്ക് മുഖേന പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9447254921 / 0484 2862552)