കൊച്ചി: പെപ്പർ ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്റ്റിന്റെ ഡെഡ്‌ലൈൻ കോൺടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ 'ഭയമല്ല, പ്രതീക്ഷ പടർത്തു" എന്ന വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ അച്ചടി മാദ്ധ്യമ പരസ്യം തയ്യാറാക്കാനായിരുന്നു മത്സരം.
ബംഗളൂരുവിലെ ഫ്രീഫ്‌ളോ ക്രിയേറ്റിവ് സർവീസസിനാണ് ഒന്നാംസ്ഥാനം. കൊച്ചി ആസ്ഥാനമായ ഹ്യൂമൻ സ്‌റ്റോറീസ്, മൂൺ ചൈൽഡ് മീഡിയ എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു. കൊച്ചിയിലെ ഡോട്ട് ടു ലൈൻ ബ്രാൻഡിംഗ് മൂന്നാം സ്ഥാനത്തെത്തി. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നശേഷം സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ജ്യൂറി അംഗങ്ങളായ സൈഡ്‌വേസ് സ്ഥാപകൻ അഭിജിത്ത് അവസ്തി, ബാംഗ് ഇൻ ദി മിഡിൽ സഹസ്ഥാപകനും സി.ഒ.ഒയുമായ പ്രതാപ് സുതൻ, എം.എം.ടി.വി സി.ഒ.ഒ പി.ആർ. സതീഷ്, പെപ്പർ ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ അവാർഡ് പ്രഖ്യാപനത്തിൽ പങ്കെടുത്തു. 37 കമ്പനികളിൽ നിന്നായി 50 എൻട്രികളാണ് മത്സരത്തിന് ലഭിച്ചത്.