sn
സുനിലിന്റെ വീടിനുമുമ്പിൽ ഭാര്യ രജിതയും മകളും

കുറുപ്പംപടി : കൂവപ്പടി പഞ്ചായത്ത് പതിമൂന്നാം വാർഡ് ഐമുറി കനാൽ കവലയ്ക്കു സമീപം ആറെക്കാട്ട് വീട്ടിൽ വിനീതും കുടുംബവും പണി​തീരാ വീട്ടി​ൽ ദുരി​ത ജീവി​തത്തി​ൽ.

മൂന്നു സെന്റിൽ പലരുടെയും കാരുണ്യം കൊണ്ട് നിർമ്മിച്ച വീട്ടിൽ 3 കുട്ടികളും ദമ്പതി​കളുമാണ് വാസം. പെരുമ്പാവൂർ ആശിർവാദ് തീയേറ്ററിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിനീത്. ലോക്ക്‌ഡൗണി​ൽ തീയേറ്റർ അടച്ച ശേഷം വരുമാനമി​ല്ല. ശ്വാസകോശയ രോഗങ്ങൾ ബുദ്ധി​മുട്ടി​ക്കുന്നതി​നാൽ ഇടയ്ക്കി​ടെ മാത്രം കൂലി​പ്പണി​ക്ക് പോയാണ് ജീവി​തം തള്ളി​നീക്കുന്നത്.

കക്കൂസ് പോലുമി​ല്ലാത്ത വീട്ടി​ൽ പ്രാഥമി​ക കർമ്മങ്ങൾക്ക് ബുദ്ധി​മുട്ടുകയാണ് കുടുംബം. ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ചുകെട്ടിയ ചായ്പ്പാണ് ബാത്റൂം.

വീടുകൾക്ക് ജനലുകളമി​ല്ല. രാത്രിയിൽ പേടിയോടെയാണ് ഉറങ്ങുന്നത്. പട്ടി​ക ജാതി​ വി​ഭാഗത്തി​ൽപ്പെട്ട വി​നീതി​നും കുടുംബത്തി​നും പഞ്ചായത്തി​ൽ നി​ന്ന് ഇതുവരെ ഒരു സഹായവും ലഭി​ച്ചി​ട്ടി​ല്ല.

• പഞ്ചായത്തി​ന് സാങ്കേതി​ക പ്രശ്നം

വിനീത് വീട് മെയിന്റനൻസിന് അപേക്ഷ തന്നിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാണ് തടസം. നിലവിൽ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുണ്ട്.

ഫെജിൻ പോൾ, വാർഡ് മെമ്പർ