meeting
കെ.പി.എം.എസ്.മഞ്ഞപ്ര യൂണിറ്റ് മികച്ച അങ്കണവാടി വർക്കുള്ള പുരസ്കാരം നേടിയ എം.കെ.മിനിയെ റോജി.എം.ജോൺ എം.എൽ.എ മൊമറ്റോ നൽകി ആദരിക്കുന്നു

കാലടി: അങ്കമാലി ബ്ലോക്കിൽ നിന്നും ഏറ്റവും നല്ല അങ്കണവാടി വർക്കർക്കുള്ള അവാർഡ് കരസ്ഥമാക്കിയ എം.കെ . മിനിക്ക് കെ .പി .എം.എസ് അങ്കമാലി യൂണിയന്റെയും മഞ്ഞപ്ര ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. മഞ്ഞപ്ര ശാഖയിൽ നടന്ന പരിപാടി റോജി.എം.ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.എ.വാസു അദ്ധ്യക്ഷനായി, സംസ്ഥാന കമ്മിറ്റി അംഗം സി.കെ.കനകം ആശോകൻ, യൂണിയൻ സെക്രട്ടറി വി.വി.കുമാരൻ, വൈസ് പ്രസിഡന്റ് കെ.പി .കുഞ്ഞപ്പൻ, എൻ.എം സമോഷ്, പി.പി പരമേശ്വരൻ, വിഷ്ണു വേണു, വിനോഭായ്, സി.പി കുഞ്ഞപ്പൻ, രാജി ഉണ്ണി, സി.എ. സുബ്രഹ്മണ്യൻ, എ.കെ ശിവൻ, നീതു മനോജ് എന്നിവർ സംസാരിച്ചു.