പറവൂർ: കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. നാരായണന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സമ്മേളനം നടത്തി. താലൂക്ക് പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സി.കെ. രാജേന്ദ്രകുമാർ, എം.ഡി. ദിലീപ്കുമാർ, ടി.എ. രഘു തൂയിത്തറ, കെ.കെ. സോമൻ തുടങ്ങിയവർ സംസാരിച്ചു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തി ഭരണഘടന അട്ടിമറിക്കാനുള്ള നീക്കം പിൻവലിക്കുക, എയ്ഡഡ്, ദേവസ്വം ബോർഡ് എന്നി മേഖലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണം ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.