ptpoul
മൂക്കന്നൂർ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് ബ്ലോക്ക് പഞ്ചായത്ത് നൽകിയ വാഹനത്തിന്റെ താക്കോൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ കൈമാറുന്നു

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയരാധാകൃഷ്ണന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സസേവ്യർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എം. വർഗീസ്, ഗ്രേസി റാഫേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ. വി. ബിബിഷ്, എം. പി. ഔസേഫ്, വി. ,സി. കുമാരൻ എ.സി. പൗലോസ്, ലീലാമ്മ പോൾ, സ്വപനജോയി, ബീന ജോൺസൺ, ഡെയ്‌സി ഉറുമീസ്, പഞ്ചായത്ത് അസി. സെക്രട്ടറി, പി. ടി. ഷീല എന്നിവർ സംസാരിച്ചു.