-samaram
വാളയാർ പീഡനത്തിന് ഇരയായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി പെരുവാരത്ത് നടത്തിയ സമരം.

പറവൂർ: വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ താലൂക്ക് മഹിളാ ഐക്യവേദി പെരുവാം സ്ഥാനീയസമിതി സമരം നടത്തി. എൻ.എസ്.എസ് വനിതാസമാജം സെക്രട്ടറി ഉഷ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ശാരദ സതീശൻ, പത്മജ രവീന്ദ്രൻ, സതി മേനോൻ, ഇന്ദിര രാമചന്ദ്രൻ, ശ്രീകുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. മഹിളാ ഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പാലിയംനടയിൽ നടത്തിയ സമരം സ്വപ്ന സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവികാമേനോൻ അദ്ധ്യക്ഷത വഹിച്ചു. രമേഷ് മേനോൻ, കെ.എസ്. രാജീവ്, കെ.എസ്. സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.