അങ്കമാലി: ഞാലൂക്കര നവോദയം ഗ്രന്ഥശാലയുടെയും മലയാള ഐക്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ മാതൃഭാഷയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മ ലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് മൂക്കന്നൂർ വിഷയം അവതരിപ്പിച്ചു. മലയാളം ഐക്യവേദി സംസ്ഥാനകമ്മിറ്റിഅംഗം എ.എസ്. ഹരിദാസ്,ലൈബ്രറി കൗൺസിൽ ജില്ലാകമ്മിറ്റി അംഗം കെ.കെ. സുരേഷ്, ലൈബ്രറി സെക്രട്ടറി കെ.ടി. മുരളി, പി.ബി. വിജേഷ്, പി.ടി. അശോകൻ, പി.ബി. സദാനന്ദൻ,പി.കെ. ചന്ദ്രൻ, പി.എ ചന്ദ്രൻ, ദൃശ്യ ദിലീപ്, ഭഗത്, കാർത്തികേയൻ പി.കെ. ഭഗത്ത് എന്നിവർ പ്രസംഗിച്ചു.