ptz
പുത്തൻകുരിശ് ഗവ.എൽ.പി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിക്കുന്നു

കോലഞ്ചേരി: പുത്തൻകുരിശ് ഗവ.എൽ.പി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.കെ.പി വിശാഖ്, ടി.കെ പോൾ, സോഫി ഐസക്ക്, പഞ്ചായത്തംഗങ്ങളായ ബെന്നി പുത്തൻവീടൻ, ലീന മാത്യു, മേരി പൗലോസ്, ലിസ്സി ഏലിയാസ്, വാർഡ് കൺവീനർ അബി കുര്യൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ പദ്ധതി വിഹിതം 70 ലക്ഷം രൂപയും, സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പെടുത്തി ഒരു കോടി രൂപയും അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനോട‌കം സ്കൂളിലെ എല്ലാമുറികളും സ്മാർട്ട് ക്ളാസ് റൂമാക്കിയിട്ടുണ്ട്.