തൃപ്പൂണിത്തുറ: 42 സൈക്കിൾ റിമ്മുകൾ. അഞ്ചിലധികം കാരിയറുകൾ. സൈക്കിൾ പാട്സുകൾ വേറെ. ഉപയോഗ ശൂന്യമായ സൈക്കിളിൽ നിന്ന് ഉയർന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന ബസ് കാത്ത് നിൽപ്പ് കേന്ദ്രം. പുതിയകാവ് പടിഞ്ഞാറെ വളവിലാണ് യാത്രക്കാർക്ക് തണലായി തട്ടുപൊളിപ്പൻ ബസ് കാത്ത് നിൽപ്പ് കേന്ദ്രമുള്ളത്.സി.പി.എം തൃപ്പൂണിത്തുറ തെക്കും ഭാഗത്തെ എട്ടെന്നിൽ ബ്രാഞ്ച് കമ്മറ്റിയാണ് ഈ നിർമ്മിതിക്ക് പിന്നിൽ. സെക്രട്ടറി ജിതേഷ് രവീന്ദ്രന്റെ നേതൃത്വത്തിൽ നിർമ്മിച്ച സൈക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഡിസൈൻ ബ്രാഞ്ച് അംഗം കൂടിയായ സുധീറിന്റേതാണ്. 40000 രൂപ ചെലവഴിച്ച് ഒരു മാസമെടുത്താണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.