അങ്കമാലി: വടക്കെ കിടങ്ങൂർ ശ്രീനാരായണ ലൈബ്രറിയിൽ ഒരുക്കിയ ഓൺലൈൻ പഠന സൗകര്യത്തിന് തുടക്കമായി. ഓൺലൈൻ പഠന സൗകര്യത്തിന്റെ സ്വിച്ച് ഓൺ കർമ്മം താലൂക്ക് ലൈബ്രറി കൺസിൽ സെക്രട്ടറി വി.കെ ഷാജി നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി പി.വി.ബൈജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ്,പഞ്ചായത്ത് അംഗങ്ങളായ രാജി ബിനീഷ്,ലിസ്സി മാത്യു എസ്. അരവിന്ദൻ,സൈജു ഗോപാൽ ,കെ സദാനന്ദൻ ,എം. എസ്. ബാബു എന്നിവർ സംസാരിച്ചു.