anwarsadath-mla

നെടുമ്പാശേരി: നികുതിയേക്കാൾ വലിയ പിഴ നൽകേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷന്റെ (കെ.ആർ.എഫ്.എ) പ്രഥമ സംസ്ഥാന കൺവെൻഷൻ ആരോപിച്ചു. സെർവർ തകരാറുണ്ടാകുമ്പോഴും പിഴ നൽകേണ്ടിവരുന്നത് കച്ചവടക്കാരാണ്. ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊവിഡ് മാനദണ്ഡം പാലിച്ചു നടന്ന കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി സി.കെ. ജലീൽ, കെ.ആർ.എഫ്.എ ജനറൽ സെക്രട്ടറി ടി. നൗഷൽ തലശേരി, ഡേവിസ് പത്താടൻ, സലീം കൊല്ലം, ബാബു മാളിയേക്കൽ, നസീം ഹംസ, ധനീഷ് ചന്ദ്രൻ, നാസർ പാണ്ടിക്കാട്, ഹുസൈൻ കുന്നുകര എന്നിവർ സംസാരിച്ചു.