ആലുവ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും ആലുവ യൂണിയന്റെ മുൻ അഡ്മിനിസ്‌ട്രേറ്ററുമായ പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ അനുശോചിച്ചു.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ ടി.എസ്. അരുൺ, പി.പി. സനകൻ, ലത ഗോപാലകൃഷ്ണൻ, ഷാൻ അത്താണി, സജീവൻ ഇടച്ചിറ എന്നിവർ സംസാരിച്ചു.