ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് വികസന രേഖ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ. ജേക്കബ്ബ് ലോക്കൽ സെക്രട്ടറി കെ.എ. ബഷീറിന് നല്കി പ്രകാശനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷം എൽ.ഡി.എഫ് ഭരണ സമിതി നടത്തിയ വികസന പ്രവർത്തനങ്ങളാണ് പുറത്തിറക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ജെ. ടോമി, ഒ.വി. ദേവസി, സി.പി.ഐ സെക്രട്ടറി അഫ്‌സൽ, പഞ്ചായത്ത് അംഗങ്ങളായ വി.വി. മന്മഥൻ, അഭിലാഷ് അശോകൻ എന്നിവർ സംസാരിച്ചു.