കാലടി: മലയാറ്റൂർ-നീലിശ്വരം പഞ്ചായത്തിൽ തുടർ ഭരണത്തിന് യു.ഡി.എഫും ഭരണം പിടിക്കുമെന്ന വാശിയിൽ എൽ.ഡി.എഫും എൻ.ഡി.എയും മികച്ച സ്ഥാനാർത്ഥികളെ കളത്തിലിറക്കാനുള്ള തത്രപ്പാടിലാണ്. ഒപ്പം മോഹനവാഗ്ദാനങ്ങളും. ആകെയുള്ള 17 വാർഡിൽ 10 വനിതകൾ മത്സരിക്കും. കോൺഗ്രസും കേരള കോൺഗ്രസും (ജോസഫ്) ഉൾകൊള്ളുന്നതാണ്. യു.ഡി.എഫ്. പഞ്ചായത്തിന് വികസന മുരടിപ്പായിരുന്ന തുടർച്ചയായ യു.ഡി.എഫ് ഭരണംമൂലം ഉണ്ടായതെന്നും ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ മത്സരത്തിൽ അണിനിരത്തി പഞ്ചായത്തു ഭരണം പിടിച്ചെടുക്കുമെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. സി.പി.എം, സി.പി.ഐ,കേരള കോൺഗ്രസ് (ജോസ് ), എൻ.സി.പി, ജനതാദൾ (എസ്) എന്നിവർ ചേർന്നതാണ് എൽ.ഡി.എഫ് മുന്നണി. ഇടതു-വലതു ഭരണം പഞ്ചായത്തിൽ വികസനം സ്തംഭനമുണ്ടാക്കിയെന്ന് ബി.ജെ.പി ആരോപിക്കുന്നു. ബി.ജെ.പിയും, ബി.ഡി.ജെ.എസ് ചേർന്നതാണ് എൻ.ഡി.എ.മുന്നണി.

# യു.ഡി.എഫ്

കാർഷിക മേഖലയുടെ വികാസത്തിലൂടെ തൊഴിൽ മേഖല ശക്തിപ്പെടുത്തും.

പരമ്പരാഗത കുടിൽ വ്യവസായമായ പനമ്പു നെയ്ത്തുമേഖല ശക്തിപ്പെടുത്തും.

ചെറുകിട വ്യവസായ സംഭരങ്ങൾക്ക് പ്രാധാന്യം നൽകും. പുതുമുഖങ്ങൾക്കും യുവപ്രതിഭകൾക്കും അവസരംനൽകി പഞ്ചായത്തു ഭരണം നിലനിർത്തും

പോൾസൺ കാളാംപറമ്പിൽ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്.

# എൽ.ഡി.എഫ്

ആസ്തിവികസന രജിസ്റ്റർ തയ്യാറാക്കും.

തീപ്പെട്ടിക്കമ്പനി, ഓട്ടുകമ്പനി പഞ്ചായത്ത് ഏറ്റെടുക്കും.

മലയാറ്റൂർ പള്ളി സൗജന്യമായി കൈമാറിയ സ്ഥലത്ത് മൃഗാശുപത്രി നിർമ്മിക്കും.

മലയാറ്റൂർ ടൂറിസം ,ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കും.

കെ.കെ.വത്സൻ

സി.പി.എം ലോക്കൽ സെക്രട്ടറി

$ എൻ.ഡി.എ

മലയാറ്റൂർ ടൂറിസം പദ്ധതി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തും.

ആസ്തി വികസന രജിസ്റ്റർ തയ്യാറാക്കും

അഴിമതിരഹിതവും മികച്ചതുമായ ഭരണം ഉറപ്പാക്കും

പി.എൻ.സോമൻ

ബി.ജെ.പി മണ്ഡലം പ്രസിഡന്റ്