police

നന്മയുടെ കാഴ്ച..., ചക്രവണ്ടിയിൽ മാർക്കറ്റിലേക്ക് കസ്റ്റംസ് ഓഫീസിന് മുന്നിലെ റോഡിലൂടെ നിരങ്ങി നീങ്ങി എത്തിയപ്പോൾ റോഡിന് കുറുകേ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുന്നു. മറുവശത്തേക്ക് എങ്ങനെ പോകുമെന്ന് വിഷമിച്ച ശാരദയെ എസ്.ഐ. എം. പ്രദീപും, സിവിൽ പൊലീസ് ഓഫീസർ ദീപുവും ചേർന്ന് കൈകളിലെടുത്ത് ബാരിക്കേഡിന് മറുന്നശത്തേക്ക് എത്തിക്കുന്നു. മന്ത്രി കെ.ടി. ജലീൽ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനെത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് റോഡുകൾ ബാരിക്കേഡ് വച്ച് അടച്ചത്.