pacha
പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കർഷക കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാനി പാടശേഖരത്തിൽ നടത്തുന്ന നെൽകൃഷിയ്ക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്തിടുന്നു

അറയ്ക്കപ്പടി: പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കർഷക കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാനി പാടശേഖരത്തിൽ നടത്തുന്ന നെൽകൃഷിക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്തിട്ടു. മണ്ഡലം പ്രസിഡന്റ് ബാബു പെരുമാനി അദ്ധ്യക്ഷനായി. ചീഫ് കോ ഓർഡിനേ​റ്റർ കെ.എൻ. സുകുമാരൻ, എൽദോ മോസസ്, ജോജി ജേക്കബ്, ടി.എം. കുരിയാക്കോസ്, വി.എച്ച്. മുഹമ്മദ്, എൻ.വി. കുരിയാക്കോസ്, ഭവാനി തമ്പി, റെജി ജോൺ, ഇബ്രാഹിം കരീം, ഐഷ മീതിയൻ എന്നിവർ സംസാരിച്ചു.