കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ അഞ്ചാം വാർഷീക സപ്ളിമെന്റ് നിറവ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ പ്രകാശിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ പോൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.കെ.പി വിശാഖ്, സോഫി ഐസക്ക്, പഞ്ചായത്തംഗങ്ങളായ ബെന്നി പുത്തൻവീടൻ, ലീന മാത്യു, മേരി പൗലോസ്, ലിസി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.