കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമായ പൊലീസ് ആക്ട് ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതീ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധിഭവനു മുന്നിൽ ധർണ നടത്തി.സംസ്ഥാന അദ്ധ്യക്ഷൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.സുധാകരൻ,വി.ശ്രീകുമാർ, കെ.എം രാധാകൃഷണൻ, പി.ഡി.രാജീവ് എന്നിവർ സംസാരിച്ചു.