കളമശേരി: കുസാറ്റിലെ കുഞ്ഞാലി മരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗ് ബി.ടെക്, എം.ടെക് ബാച്ചുകളുടെ പാസിംഗ് ഔട്ട് ഓൺലൈനായി നടന്നു.
ഡയറക്ടർ എം.പി. ജോൺ അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ ഡയറക്ടർ പ്രൊഫ. ഡോ. കെ. എ. സൈമൺ മുഖ്യാതിഥിയും മുൻ കോഴ്‌സ് ഇൻചാർജ് പ്രൊഫ. എൻ. ഗംഗാധരൻ നായർ വിശിഷ്ടാതിഥിയുമായി. ബി.ടെക്കിൽ 10 കേഡറ്റുകൾ ഡിസ്റ്റിംഗ്ഷനും 34 കേഡറ്റുകൾ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി. ഇവരിൽ 27 കേഡറ്റുകൾ ഇതിനോടകം പ്രമുഖ ഷിപ്പിംഗ് കമ്പനികളിൽ ജോലി നേടി. ബാക്കിയുള്ളവരുടെ നിയമന നടപടികൾ നടന്നുവരികയാണ്.