കൊച്ചി: സാമ്പത്തിക സംവരണത്തിനെതിരെ സംവരണ സമുദായ മുന്നണി കളക്ട്രേറ്റ് ധർണ്ണ നടത്തി. മുപ്പത് പിന്നാക്ക സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളാണ് ധർണ്ണയിൽ പങ്കെടുത്തത്. ടി.എ.അഹമ്മദ് കബീർ എം.എൽ.എ ധർണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മെക്ക ജനറൽ സെക്രട്ടറി എൻ.കെ.അലി മുഖ്യപ്രഭാഷണം നടത്തി.