കോലഞ്ചേരി: കുന്നത്തുനാട്ടിലെ പൊതുജനാരോഗ്യ മേഖലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇതോടെ ഇവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഡോക്ടർമാരുടെ സേവനമുണ്ടാകും. സർക്കാരിന്റെ 'ആർദ്റം' പദ്ധതിയുടെ ഭാഗമായി പട്ടിമ​റ്റം, പൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. വാഴക്കുളം, കുമാരപുരം മഴുവന്നൂർ, തിരുവാണിയൂർ പ്രാഥമികാരോഗ്യങ്ങൾ നേരത്തെ ഉയർത്തിയിരുന്നു. 3 ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്​റ്റ് തുടങ്ങിയവർ അധികമായി ആരോഗ്യകേന്ദ്രത്തിലുണ്ടാകും. നിലവിൽ പട്ടിമ​റ്റം പി.എച്ച്.സിയിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ 3 ഡോക്ടർമാരുടെ സേവനം ലഭ്യമാകും.